ഹ - എം.എസ്.ബനേഷ്
Labels:
എം.എസ്.ബനേഷ്,
മാധ്യമം
1.ഹായ്
“പക്ഷേ യ് പോയാല്‍
നേരെ വിപരീതം വന്ന് നിന്നെ കരയിക്കില്ലേ?”
ഞെട്ടിക്കാന്‍ ശ്രമിച്ചു സംശയവാദി.
പഞ്ചസാരപ്പാത്രത്തിലേയ്ക്ക് നീണ്ട ഒരു കൈ
പെട്ടെന്ന് പിന്‍വലിഞ്ഞു.
ഉത്തരക്കടലാസില്‍ നിന്ന് മറ്റൊരു കൈ.
ആകാശത്തേയ്ക്ക് ചുരുട്ടിയ അതെ വേഗത്തില്‍
പാതാളത്തിലേയ്ക്ക് വിയര്‍ത്ത് ഇനിയുമൊന്ന്.
2. ഹാ
“എങ്കിലും
ഒരു വൂ കൂടിച്ചേര്‍ന്നാല്‍...”
ആശ്വസിപ്പിക്കാന്‍ ശ്രമിച്ചൂ ആനന്ദവാദി
മധുരമിട്ട് ഒരു കട്ടനുണ്ടാക്കി
ഒരു ചോദ്യത്തിനുകൂടി ഉത്തരമെഴുതി
പ്രകടനത്തില്‍ പങ്കെടുത്ത് ഒന്നര പെഗ്ഗും കഴിച്ച് തിരിച്ചു വന്നു.
പക്ഷേ,
ഭാഷയുടെ
പുരാതനമായ ഉറക്കുമുറിയില്‍
അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു
അനുഭവങ്ങളുടെ തുലാസ്സാവാന്‍ പാകത്തില്‍
ഇരുവശത്തും തുറന്നുപിടിച്ച വായുമായി
അതേ പഴയ ഹ.
No comments:
Post a Comment